മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ ലൂണ വീണില്ല, ബ്ലാസ്റ്റേഴ്സിന്റെ മൾട്ടി ഇയർ ഓഫർ സ്വീകരിച്ച് അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടിയായിരുന്നു അവസാനിച്ചിരുന്നത്.ഈ കരാർ പുതുക്കാത്തതിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ഇതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് എക്സ്റ്റൻഷൻ ഓപ്ഷൻ ട്രിഗർ ചെയ്തത്. ഇതോടെ അദ്ദേഹത്തിന്റെ കോൺട്രാക്ട് ഓട്ടോമാറ്റിക്കായി പുതുക്കപ്പെട്ടു. അടുത്ത വർഷവും ലൂണ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ഈ സമയത്താണ് രണ്ട് ക്ലബ്ബുകൾ രംഗപ്രവേശനം ചെയ്യുന്നത്.മുംബൈ സിറ്റി, എഫ്സി ഗോവ എന്നിവർ അഡ്രിയാൻ ലൂണക്ക് ആകർഷകമായ ഓഫറുകൾ നൽകി. രണ്ടോ അതിലധികമോ വർഷത്തെ ഓഫറുകളായിരുന്നു […]