എനിക്ക് ഇത് കണ്ടുനിൽക്കാനാവില്ല, എന്നാൽ ആരാധകർക്ക് അങ്ങനെയാവില്ല: വിമർശനവുമായി ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് സമനിലയിൽ തളക്കുകയായിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യം ജസ്റ്റിന്റെ അസിസ്റ്റിൽ ദിമി ഗോൾ സ്വന്തമാക്കി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എൽസിഞ്ഞോയുടെ അസിസ്റ്റിൽ നിന്നും സിവേരിയോ അവർക്ക് വേണ്ടി വല കുലുക്കുകയായിരുന്നു.പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ ഇതേ സ്കോറിൽ തന്നെ മത്സരം അവസാനിക്കുകയായിരുന്നു. പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ ആക്രമണ പ്രത്യാക്രമണങ്ങൾ വളരെ […]