ബാലൺ ഡി’ഓർ വിനീഷ്യസിന്..! ക്യാമ്പയിനിന് തുടക്കം!
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. 21 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സീസണിൽ ആകെ നേടിയിട്ടുണ്ട്.ഇതിനു പുറമേ വലിയ ഇമ്പാക്ട് ഉണ്ടാക്കിയ പ്രകടനമാണ് അദ്ദേഹം റയലിന് വേണ്ടി ഈ സീസണിൽ നടത്തിയിട്ടുള്ളത്. സ്പാനിഷ് സൂപ്പർ കപ്പും ലാലിഗ കിരീടവും റയൽ മാഡ്രിഡ് സ്വന്തമാക്കിയപ്പോൾ അതിൽ കൈയൊപ്പ് പതിപ്പിക്കാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കി 3 കിരീടങ്ങൾ പൂർത്തിയാക്കാനുള്ള അവസരം റയൽ മാഡ്രിഡിന് മുന്നിലുണ്ട്. […]