കിടിലൻ ടീമിനെ ഇറക്കും: ഇത് സ്റ്റാറേ നൽകിയ വാക്കാണ്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കളിക്കുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഇത് നിർണായക മത്സരമാണ്. എന്തെന്നാൽ പോയിന്റ് പട്ടികയിൽ താഴെ സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് വരണമെങ്കിൽ ഈ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്.അതിന് വേണ്ടി താരങ്ങൾ ശ്രമിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മത്സരത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായ സ്റ്റാറേ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഒരു നല്ല ടീമിനെ ഈ മത്സരത്തിൽ ഇറക്കുമെന്ന ഉറപ്പാണ് അദ്ദേഹം ആരാധകർക്കു നൽകിയിട്ടുള്ളത്. […]