അതോടുകൂടി പരാതി പറയുന്ന പരിപാടി ഞാൻ നിർത്തി:തുറന്ന് പറഞ്ഞ് വുക്മനോവിച്ച്!
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ എങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബംഗളൂരു എഫ്സിക്കെതിരെയുള്ള പ്ലേ ഓഫ് മത്സരം വിവാദങ്ങളിൽ കലാശിക്കുകയായിരുന്നു.സുനിൽ ഛേത്രി നേടിയ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്ന് പരിശീലകന്റെ നിർദ്ദേശപ്രകാരം ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിച്ചു.പക്ഷേ അതിന് വലിയ ശിക്ഷയാണ് നേരിടേണ്ടിവന്നത്. നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് പിഴയായി കൊണ്ട് നടക്കേണ്ടി വരുന്നത്. അന്താരാഷ്ട്ര കായിക കോടതിയിൽ പോലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്ന ഒരു കാഴ്ച നമ്മൾ […]