റൂമറുകൾ അനവധി, ഇൻസ്റ്റഗ്രാമിലൂടെ പുതിയ പ്രതികരണവുമായി അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ചിലപ്പോൾ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ വളരെയധികം സജീവമാണ്. രണ്ട് ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുണ്ട്.ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. തന്റെ ഭാവിയുടെ കാര്യത്തിൽ ലൂണയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. ഇതിനിടെ അഡ്രിയാൻ ലൂണ ഇൻസ്റ്റഗ്രാമിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി പുതിയ ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ കഴിഞ്ഞുപോയ സീസണിനെ കുറിച്ചാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിന്റെ ഏറ്റവും അവസാനത്തിൽ, ഉടനെ കണ്ടുമുട്ടാം എന്ന് പറഞ്ഞുകൊണ്ടാണ് […]