ഇന്നും ഗോളടിക്കാൻ കഴിഞ്ഞില്ല,ഒടുവിൽ വിമർശനങ്ങളോട് പ്രതികരിച്ച് ലൗറ്ററോ മാർട്ടിനസ്
ഇന്ന് നടന്ന ഫ്രണ്ട്ലി മത്സരത്തിൽ അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന എൽ സാൽവദോറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി റൊമേറോ,എൻസോ,ലോ ചെൽസോ എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. ഡി മരിയ,ലൗറ്ററോ എന്നിവരുടെ പേരുകളിലാണ് അസിസ്റ്റുകൾ വരുന്നത്. എന്നാൽ മത്സരത്തിൽ ഗോളടിക്കാൻ സ്ട്രൈക്കർ ലൗറ്ററോക്ക് കഴിഞ്ഞിട്ടില്ല.സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടായിട്ടും ഗോൾ നേടാൻ കഴിയാതെ പോവുകയായിരുന്നു.യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളാണ് ലൗറ്ററോ.ഇന്റർ മിലാന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. പക്ഷേ കഴിഞ്ഞ […]