ഇവാന് കീഴിൽ ഞാൻ മുമ്പൊരിക്കലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത കാര്യം ചെയ്യേണ്ടിവന്നു :വിബിൻ മോഹനൻ വ്യക്തമാക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ.മലയാളി താരമായ ഇദ്ദേഹം ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ ഉപയോഗപ്പെടുത്തുന്ന ഒരു താരം കൂടിയാണ് വിബിൻ. മധ്യനിരയിൽ വളരെ പക്വതയാർന്ന രൂപത്തിലാണ് ഈ യുവതാരം ഇപ്പോൾ കളിക്കുന്നത്. കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ഒരു മികച്ച ഗോൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിന് വളരെയധികം പ്രതീക്ഷയുള്ള ഒരു താരം കൂടിയാണ് […]