ദിമിക്ക് 3 ക്ലബ്ബുകളിൽ നിന്നും ഓഫർ, കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കുന്ന കാര്യം എവിടം വരെയായി?
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട താരം ആരാണ് എന്ന് ചോദിച്ചാൽ, ഒരു സംശയവും കൂടാതെ നമുക്ക് പറയാൻ കഴിയും അത് ദിമിത്രിയോസ് ആണെന്ന്.അദ്ദേഹത്തിന്റെ ഗോളടിയെ ആശ്രയിച്ചു കൊണ്ടാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ അദ്ദേഹമായിരുന്നു 2 ഗോളുകൾ നേടിയിരുന്നത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി വളരെയധികം ആത്മാർത്ഥതയോടു കൂടി കളിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിമി. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 15 മത്സരങ്ങളാണ് ഈ സീസണിൽ ഐഎസ്എല്ലിൽ അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽനിന്ന് 12 ഗോളുകളും […]