കപ്പ് പൊക്കണമെങ്കിൽ ഞങ്ങൾ ആദ്യം കൊച്ചിയിൽ വിജയിക്കണം:മോഹൻ ബഗാൻ സൂപ്പർ താരം പറയുന്നു
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കൊൽക്കത്ത ഡെർബിയിൽ തകർപ്പൻ വിജയമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ പരാജയപ്പെടുത്തുകയായിരുന്നു.ലോപസ് ഹബാസിന് കീഴിൽ മികച്ച പ്രകടനമാണ് ഇപ്പോൾ മോഹൻ ബഗാൻ പുറത്തെടുക്കുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് പ്രവേശിക്കാൻ മോഹൻ ബഗാന് കഴിഞ്ഞിട്ടുണ്ട്. 17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണ് അവർക്കുള്ളത്. ഇത്തവണത്തെ ഷീൽഡ് സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നുകൂടിയാണ് മോഹൻ ബഗാൻ. ഇനി അവരുടെ അടുത്ത മത്സരം […]