മുംബൈ സിറ്റിക്ക് താല്പര്യം,നൂഹ് സദൂയി ബ്ലാസ്റ്റേഴ്സിൽ എത്തില്ലേ? എന്താണ് പുതിയ വിവരങ്ങൾ!
കേരള ബ്ലാസ്റ്റേഴ്സിന് പതിവുപോലെ ഇത്തവണയും സീസൺ അവസാനിപ്പിക്കേണ്ടി വന്നു. കിരീടങ്ങൾ ഒന്നും നേടാനാവാതെ മറ്റൊരു സീസൺ കൂടി കടന്ന് പോവുകയാണ്.ഇനി അടുത്ത സീസണിൽ കാര്യമായ മാറ്റങ്ങൾ ക്ലബ്ബിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.പല വിദേശ താരങ്ങളും വിടാനുള്ള ഒരുക്കത്തിലാണ്. അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്താനായി കൂടുതൽ മികച്ച താരങ്ങളെ ക്ലബ്ബിന് ആവശ്യമാണ്.അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരുന്നു.ഗോവയുടെ മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയുമായി ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിച്ചിട്ടുണ്ട്. […]