ബ്ലാസ്റ്റേഴ്സ് തിരിച്ചു വരുമോ? കോച്ചിന്റെ ഈ മെസ്സേജിലുണ്ട് എല്ലാം!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേക്ക് ഇത് കടുപ്പമേറിയ സമയമാണ്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഡ്യൂറന്റ് കപ്പിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലും മോശമായത്.അതുകൊണ്ടുതന്നെ കാര്യങ്ങൾക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്. ഈ ഇന്റർനാഷണൽ ബ്രേക്കിൽ ബ്ലാസ്റ്റേഴ്സ് ഒരു ചെറിയ വെക്കേഷൻ എടുത്തിരുന്നു. ഇപ്പോൾ ക്ലബ്ബ് വീണ്ടും പണി തുടങ്ങിയിട്ടുണ്ട്.സ്റ്റാറേയുടെ നേതൃത്വത്തിൽ പരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു മെസ്സേജ് സ്റ്റാറേ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരിച്ചുവരാൻ […]