ആരാധകരെ കാണുമ്പോഴാണ് അവർക്ക് വേണ്ടി പോരാടാനുള്ള ഒരു ത്വരയുണ്ടാവുന്നത് :വുക്മനോവിച്ച് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:30നാണ് മത്സരം അരങ്ങേറുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക. ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്തെന്നാൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ പ്ലേ ഓഫിലെ വിജയമാണ് ബംഗളൂരു […]