ഒഡീഷയെ തകർക്കാൻ LDF സഖ്യം, പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ഒരുപാട് മത്സരങ്ങളിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. പക്ഷേ രണ്ടാംഘട്ടത്തിൽ വളരെ ദയനീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. നിരവധി തോൽവികൾ വഴങ്ങി. ഒടുവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. ഐഎസ്എൽ ഷീൽഡ് മോഹൻ ബഗാൻ സ്വന്തമാക്കി കഴിഞ്ഞു.ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് നടക്കാനുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷ എഫ്സിയാണ്. അവരുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. വരുന്ന 19 ആം തീയതി നടക്കുന്ന മത്സരത്തിൽ […]