ബ്ലാസ്റ്റേഴ്സ് ആരാധകർ പൊളിയാണ്,പക്ഷേ ഞങ്ങളുടെ ആരാധകരുടെ കാര്യത്തിൽ സഹതാപം:മനോളോ വിശദീകരിക്കുന്നു.
ഇന്നലത്തെ മത്സരത്തിൽ അവിശ്വസനീയമായ ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. മത്സരം കണ്ട ഓരോ ആരാധകരും രോമാഞ്ചമുണ്ടാക്കുന്ന നിമിഷങ്ങളാണ് രണ്ടാം പകുതിയിൽ കടന്നുപോയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങി കൊണ്ട് ബ്ലാസ്റ്റേഴ്സ് തോൽവി മുന്നിൽ കണ്ടിരുന്നു. പക്ഷേ രണ്ടാമത്തെ പുതിയ ബ്ലാസ്റ്റേഴ്സ് മറ്റൊരു ബ്ലാസ്റ്റേഴ്സായി മാറുകയായിരുന്നു. നാല് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്തരത്തിലുള്ള ഒരു വിജയം കരസ്ഥമാക്കിയിട്ടുള്ളത്. രണ്ടാം പകുതിയിൽ നിരന്തരം ആക്രമണങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സിനെ നമ്മൾ കണ്ടു. കിട്ടിയ അവസരങ്ങൾ […]