നടത്തിയത് തകർപ്പൻ പ്രകടനം,രാഹുലിന്റെയും കരൺജിത്തിന്റെയും സ്ഥാനത്ത് അവർ തന്നെ കളിക്കട്ടേയെന്ന് ആരാധകർ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ യുവ താരം ഐമനാണ് തിളങ്ങിയത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടുകയായിരുന്നു.ഡൈസുകെ സക്കായ്,നിഹാൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് സൗരവ് മണ്ടലും തിളങ്ങിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ കെപി ഈ സീസണിൽ […]