ദിമിയുടെ പരിക്ക് എന്തായി? പ്ലേ ഓഫ് കളിക്കുമോ? മറുപടിയുമായി വുക്മനോവിച്ച്!
ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കേരള ബ്ലാസ്റ്റേഴ്സ് വരുന്ന വെള്ളിയാഴ്ചയാണ് കളിക്കുക. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്.ഹൈദരാബാദ് എഫ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ്നോടും പരാജയപ്പെട്ടിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിലെങ്കിലും വിജയിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ 9 മത്സരങ്ങളിലും പരാജയപ്പെട്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്. […]