സോൾ ക്രെസ്‌പോക്ക് ആകെ 3 ഓഫറുകൾ,കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിനായി ശ്രമിക്കുന്നുണ്ടോ?
ഈ സീസണിന് ശേഷം കാര്യമായ മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുക എന്നത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.പല വിദേശ താരങ്ങളും ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.അഡ്രിയാൻ ലൂണ,ജോഷുവ സോറ്റിരിയോ,മിലോസ് ഡ്രിൻസിച്ച് എന്നെ മൂന്ന് താരങ്ങളെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ദിമിയുടെ കാര്യത്തിലാണ് ഇപ്പോൾ ക്ലബ്ബിന് സംശയങ്ങൾ നീങ്ങാത്തത്. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ വേണ്ടിയുള്ള ഓഫർ ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചിട്ടില്ല. മറ്റു ഓഫറുകൾ അദ്ദേഹം പരിഗണിക്കുന്നുണ്ട്.ദിമി ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഇവിടെയുണ്ട്.ഡൈസുക്കെ സക്കായ്,ഫെഡോർ ചെർനിച്ച് എന്നിവരെയും […]