പുതിയ നിയമങ്ങളുമായി FSDL, ബാധകമാവുക കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള പഴയ ക്ലബ്ബുകൾക്ക്.
2014 ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. അതിപ്പോൾ പത്താം സീസണിലാണ് ഉള്ളത്.2014 മുതൽ സ്ഥിരമായി ഐഎസ്എല്ലിൽ കളിക്കുന്ന നിരവധി ടീമുകൾ ഉണ്ട്. മാത്രമല്ല അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തിച്ചേർന്നവരും ഉണ്ട്. ഈ 10 വർഷം പൂർത്തിയാവുന്ന വേളയിൽ ചില മാറ്റങ്ങൾ ഐഎസ്എലിന്റെ സംഘാടകരായ FSDL നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ സീസണിന്റെ അവസാനത്തോടുകൂടി പുതിയ ഒരു അഗ്രിമെന്റ് ഇവർ അവതരിപ്പിക്കും.അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ 10 സീസണുകൾ പൂർത്തിയാക്കിയ ക്ലബ്ബുകൾ ഇനിമുതൽ അവരുടെ വരുമാനത്തിന്റെ ഒരു […]