കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി സൂപ്പർസ്റ്റാറുകളാണ് അവർ രണ്ടുപേരും:പുകഴ്ത്തി കോട്ടാൽ
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.തുടർച്ചയായി മത്സരങ്ങൾ വിജയിച്ചിരുന്നു.എന്നാൽ രണ്ടാംഘട്ടത്തിൽ പ്രകടനം മോശമായി.തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. എന്നിരുന്നാലും ഔദ്യോഗികമായി കൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഐഎസ്എല്ലിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പരിക്കുകൾ ഇത്തവണ ബ്ലാസ്റ്റേഴ്സിനെ വല്ലാതെ വലച്ചിട്ടുണ്ട്. ആ സമയത്തൊക്കെ പരിശീലകൻ ഇവാൻ വുക്മനോവിച്ച് അതിനെ തരണം ചെയ്തത് യുവതാരങ്ങളെ പ്രയോജനപ്പെടുത്തി കൊണ്ടാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയുടെ വളർന്നുവന്ന പ്രതിഭകളെ അദ്ദേഹം സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയും അവർക്ക് അവസരം നൽകുകയും ചെയ്തു.അങ്ങനെ ഈ […]