ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകുമോ? ലക്ഷ്യം ISL എന്ന് കേരള ക്ലബ്ബ് ഉടമസ്ഥൻ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി വലിയ ആരാധക കൂട്ടം തന്നെയാണ്. നല്ല സമയത്തും മോശം സമയത്തും പിന്തുണക്കാൻ ഒരു പിടി ആരാധകരെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. എന്നാൽ 10 വർഷം കളിച്ചിട്ടും ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് സങ്കടം നൽകുന്ന കാര്യമാണ്. പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിയാണ് സ്വന്തമാക്കിയിട്ടുള്ളത്. മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം അവർ നടത്തിയിട്ടുള്ളത്. […]