എന്റെ യഥാർത്ഥ പ്രകടനം വരാനിരിക്കുന്നതേയൊള്ളൂ: ഫെഡോർ ചെർനിച്ച് പറഞ്ഞത് കേട്ടോ
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കാണ്.അദ്ദേഹത്തിന് സീസണിന്റെ മധ്യത്തിൽ പരിക്ക് ഏൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പുതിയ വിദേശ താരത്തെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായി. അങ്ങനെയാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം ക്ലബ്ബിനുവേണ്ടി കളിക്കുന്നുണ്ട്.എന്നാൽ അദ്ദേഹത്തിന് ലഭിച്ച ഹൈപ്പിനോട് അദ്ദേഹം നീതി പുലർത്തിയിട്ടില്ല.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ മികച്ച പ്രകടനം […]