അസാധ്യ പൊസിഷനിൽ നിന്നും കിടിലൻ ഗോൾ നേടി ചെർനിച്ച്,വിജയം സ്വന്തമാക്കി ലിത്വാനിയ!
യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇന്നലെ ലിത്വാനിയയും ജിബ്രാൾട്ടറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ജിബ്രാർട്ടറെ പരാജയപ്പെടുത്താൻ ലിത്വാനിയക്ക് സാധിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എതിരാളികളെ ലിത്വാനിയ പരാജയപ്പെടുത്തിയത്. ഈ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റുനോക്കാൻ ഒരു കാരണമുണ്ട്, അത് മറ്റാരുമല്ല ഫെഡോർ ചെർനിച്ചാണ്. ലിത്വാനിയ ദേശീയ ടീമിന്റെ നായകനായ ചെർനിച്ച് തന്നെയാണ് ഈ മത്സരത്തിൽ തന്റെ രാജ്യത്തിന് രക്ഷകനായിരിക്കുന്നത്. മത്സരത്തിന്റെ 51ആം മിനിറ്റിൽ ചെർനിച്ച് നേടിയ ഗോളാണ് ഈ മത്സരത്തിൽ ലിത്വാനിയക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.സിർവിസിന്റെ […]