ഗുർപ്രീത്.. എങ്ങനെയുണ്ടായിരുന്നു ബിരിയാണി? മുന്നിൽ വെച്ച് പരിഹസിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകനോ? പോര് മുറുകുന്നു.
ഈ സീസൺ ബംഗളൂരു എഫ്സിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ ഒരു സീസണാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ പോയിന്റ് പട്ടികയിലെ പതിനൊന്നാം സ്ഥാനക്കാരാണ് ബംഗളൂരു എഫ്സി.13 മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.5 സമനിലയും ആറ് തോൽവിയും അവർ വഴങ്ങി.11 പോയിന്റ് മാത്രമാണ് ഇപ്പോൾ അവർക്കുള്ളത്. അത്രയും ബുദ്ധിമുട്ടേറിയ സമയമാണ് ബിഎഫ്സിക്കുള്ളത്. ഏറ്റവും അവസാനമായി കളിച്ച മത്സരത്തിൽ അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പഞ്ചാബ് എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയായിരുന്നു.ജോർദാൻ,മെയ്സൻ,തലാൽ […]