ഞങ്ങളുടെ പ്ലാനുകളിൽ പോലും ഇല്ലാത്ത താരങ്ങൾ:ബ്ലാസ്റ്റേഴ്സിന് സംഭവിച്ച മാറ്റത്തെക്കുറിച്ച് വുക്മനോവിച്ച്
ഈ സീസണിൽ നിരവധി പ്രതിസന്ധികളാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരിക്കുകൾ തന്നെയാണ്. പരിക്ക് കാരണം സീസണിന്റെ തുടക്കം തൊട്ട് ഇതുവരെ പല താരങ്ങളെയും ക്ലബ്ബിന് നഷ്ടമായി. ക്ലബ്ബിന്റെ കുന്തമുനയായ അഡ്രിയാൻ ലൂണയെ നഷ്ടമായിരുന്നു. ഏറ്റവും ഒടുവിൽ പെപ്രയെ നഷ്ടമായി. ഈ പരിക്കുകൾ കാരണം മറ്റു പല താരങ്ങളെയും ഉപയോഗിക്കേണ്ട അവസ്ഥ കേരള ബ്ലാസ്റ്റേഴ്സിന് വരികയായിരുന്നു. പ്രത്യേകിച്ച് റിസർവ് ടീമിലെ താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൂടുതലായിട്ട് ഉപയോഗപ്പെടുത്തി.വിബിൻ,ഐമൻ,അസ്ഹർ തുടങ്ങിയ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. […]