ഹോസു എന്നോട് എല്ലാം പറഞ്ഞിരുന്നു: തുറന്ന് പറഞ്ഞ് ചെർനിച്ച്
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലേക്ക് ഏറ്റവും പുതുതായി കൊണ്ട് എത്തിച്ച താരമാണ് ഫെഡോർ ചെർനിച്ച്.ലിത്വാനിയൻ താരമായ ഇദ്ദേഹം ഇപ്പോൾ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം കേരളത്തിൽ എത്തുകയും ടീമിനോടൊപ്പം ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. ഊഷ്മളമായ ഒരു വരവേൽപ്പായിരുന്നു തങ്ങളുടെ പുതിയ താരത്തിന് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും നൽകിയിരുന്നത്. ടീമിനോടൊപ്പം ട്രെയിനിങ് അദ്ദേഹം നടത്തിയിട്ടുണ്ട്. മാത്രമല്ല തന്റെ ആദ്യത്തെ ഇന്റർവ്യൂ അദ്ദേഹം നൽകുകയും ചെയ്തിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ഇവിടുത്തെ ആരാധകരെ […]