കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ താരത്തെ കൈവിടുന്നു,പഞ്ചാബ് എഫ്സിയുമായുള്ള ചർച്ചകൾ സജീവമായതായി റിപ്പോർട്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരേയൊരു ട്രാൻസ്ഫർ മാത്രമാണ് നടത്തിയിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നഷ്ടമായതിന് പകരം പുതിയ ഒരു താരത്തെ ടീമിലേക്ക് എത്തിച്ചിരുന്നു.ഫെഡോർ ചെർനിച്ച് ക്ലബ്ബിനോടൊപ്പം ഇപ്പോൾ ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുമോ എന്ന കാര്യം മാത്രമാണ് ആരാധകർ ഒറ്റു നോക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഡൊമസ്റ്റിക് സൈനിങ്ങുകൾ ഇനിയും നടത്തിയേക്കാം എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.പക്ഷേ ഇനി അതിനുള്ള സാധ്യതകൾ കുറവാണ്.എന്തെന്നാൽ ഈ ജനുവരി […]