കേരള ബ്ലാസ്റ്റേഴ്സിന് ആശങ്കപ്പെടുത്തുന്ന വാർത്ത, അസുഖബാധിതനായി ക്ലബ്ബിന്റെ പുതിയ താരം ഫെഡോർ ചെർനിച്ച്.
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. എന്തെന്നാൽ പ്രധാനപ്പെട്ട പല താരങ്ങളെയും ക്ലബ്ബിന് പലവിധ കാരണങ്ങൾ കൊണ്ട് ഈ സീസണിൽ ഉടനീളം നഷ്ടമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടി നായകൻ അഡ്രിയാൻ ലൂണയുടെ പരിക്ക് തന്നെയാണ്.ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കില്ല. മാത്രമല്ല, ഏറ്റവും പുതുതായി കൊണ്ട് സ്ട്രൈക്കർ പെപ്രക്കും പരിക്കേറ്റിരുന്നു.ഈ സീസണിന്റെ പ്രധാനപ്പെട്ട ഭാഗം അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ അഡ്രിയാൻ ലൂണയുടെ പകരം ഫെഡോർ ചെർനിച്ചിനെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്.ലിത്വാനിയൻ നായകനായ ഇദ്ദേഹത്തെ […]