ആരാധകരുടെ നിരാശ എനിക്ക് മനസ്സിലാവും, ഞങ്ങൾ വെറുതെ പോയതാണ്: സൂപ്പർ കപ്പിൽ പ്രതികരിച്ച് വുക്മനോവിച്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.12 മത്സരങ്ങളിൽ എട്ടിലും വിജയം നേടാൻ കഴിഞ്ഞിരുന്നു. ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് സീസണിന്റെ പകുതി ഫിനിഷ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കലിംഗ സൂപ്പർ കപ്പിൽ വലിയ പ്രതീക്ഷകൾ ആരാധകർ ഉണ്ടായിരുന്നു. ആദ്യ മത്സരത്തിൽ ഷില്ലോങ്ങിനെ പരാജയപ്പെടുത്തിയെങ്കിലും ആ പ്രതീക്ഷകൾ പിന്നീട് തകർന്നടിയുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ ജംഷെഡ്പൂർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. അതിനുശേഷം നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് […]