കേരളത്തിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കൊതിക്കുന്നു,പക്ഷേ : തടസ്സം വ്യക്തമാക്കി സ്റ്റിമാച്ച്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ വലിയ ആരാധക പിന്തുണയാണ് ഇന്ത്യയുടെ ദേശീയ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ഇന്ത്യയെ പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയങ്ങളിൽ എത്തുന്നുണ്ട്. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. അവരുടെ ഖത്തർ വിങ്ങ് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ആരാധകർ തന്നെയാണ് ഭൂരിഭാഗവും ഇന്ത്യയെ പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയങ്ങളിലേക്ക് ഒഴുകുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ പങ്കുവഹിക്കാൻ മഞ്ഞപ്പടക്കും […]