എന്റെ ടീമിലെ താരങ്ങളുടെ പേര് പോലും അദ്ദേഹത്തിന് അറിയുന്നുണ്ടാവില്ല:ഇഗോർ സ്റ്റിമാച്ചിനെ പരിഹസിച്ച് ബെനാലി
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പഞ്ചാബ് എഫ്സിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 63ആം മിനിറ്റിൽ ജോർദാൻ പെനാൽറ്റിയിലൂടെ നേടിയ ഗോൾ പഞ്ചാബിന് വിജയം സമ്മാനിക്കുകയായിരുന്നു. ഇപ്പോൾ പോയിന്റ് പട്ടികയിൽ പഞ്ചാബ് ഒമ്പതാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് എട്ടാം സ്ഥാനത്തുമാണ്. ഇന്നലെ നടന്ന ഈ മത്സരം വീക്ഷിക്കാൻ വേണ്ടി ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.അദ്ദേഹത്തോടൊപ്പം കോച്ചിംഗ് സ്റ്റാഫും […]