കൊച്ചി സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സ് ആരാധകരും: പ്രതികരിച്ച് നോർത്ത് ഈസ്റ്റ് കോച്ച്
കേരള ബ്ലാസ്റ്റേഴ്സിനെ പോലെതന്നെ ഭേദപ്പെട്ട പ്രകടനമാണ് ഇപ്പോൾ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. 6 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങളാണ് നേടിയിട്ടുള്ളത്. രണ്ട് സമനിലകളും രണ്ട് തോൽവികളും വഴങ്ങേണ്ടിവന്നു.പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുള്ളത്.ഇതേ പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ എട്ടാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റിന്റെ പരിശീലകനായി കൊണ്ട് യുവാൻ പെഡ്രോ ബെനാലി വന്നതിന് ശേഷമാണ് അവരുടെ സമയം തെളിഞ്ഞത്.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടാൻ അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ അവർ […]