ഒരു നിമിഷം ദുരന്തമായി ഡിഫൻസ്,കേരള ബ്ലാസ്റ്റേഴ്സ് കണ്ടീരവയിൽ വീണ്ടും തലകുനിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ് ബംഗളൂരു എഫ്സിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടുകൂടി ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് ശ്രീ കണ്ടീരവയിൽ നിന്നും തലകുനിച്ചു മടങ്ങുകയാണ്. വളരെ ആവേശഭരിതമായിരുന്നു മത്സരം.പ്രത്യേകിച്ച് ആദ്യ പകുതിയിൽ രണ്ട് ടീമുകളും ആക്രമിച്ചാണ് കളിച്ചത്. വളരെ വേഗത്തിലുള്ള ഗെയിം തന്നെയാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്. എന്നാൽ […]

ബ്ലാസ്റ്റേഴ്സിന്റെ നിലപാട് വിനയായി,ഗുർമീത് സിംഗ് മറ്റൊരു ക്ലബ്ബിലേക്ക്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായ സച്ചിൻ സുരേഷിന് ഈയിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.ഷോൾഡർ ഇഞ്ചുറിയാണ് അദ്ദേഹത്തെ അലട്ടുന്നത്.ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. സച്ചിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടിയാണ്. നിലവിൽ കരൻജിത്ത് സിംഗാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാക്കുന്നത്. 37 കാരനായ താരം ഈ സീസൺ അവസാനിക്കുന്നതോടുകൂടി ഫുട്ബോളിൽ നിന്നും വിരമിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം […]

ഈ മത്സരത്തിൽ കുറച്ച് എരിവുണ്ട്, പക്ഷേ ഞാൻ ഇത് ഇഷ്ടപ്പെടുന്നു, പ്രതികാരം തീർക്കുമോ? വുക്മനോവിച്ച് പറയുന്നു

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.ഈ സീസണിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. പക്ഷേ അപ്പോഴും ഒരു ബാലികേറാമല ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവിടെയുണ്ട്. എന്തെന്നാൽ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് ഇതുവരെ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അത് ഇന്നത്തെ മത്സരത്തിൽ തിരുത്തി കുറിക്കേണ്ടതുണ്ട്. […]

അന്ന് ഇടവേള സമയത്ത് എന്താണ് സംഭവിച്ചത്? എല്ലാം വ്യക്തമായി പറഞ്ഞ് വുക്മനോവിച്ച്

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം എന്നും ആരാധകർ ഓർക്കുന്ന ഒന്നായിരിക്കും.കാരണം അത്രയേറെ അവിശ്വസനീയമായ രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആ വിജയം നേടിയെടുത്തിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തോൽവിയെ അഭിമുഖീകരിച്ചിരുന്നു.പക്ഷേ പിന്നീട് രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സംഹാരതാണ്ഡവമായിരുന്നു. നാല് ഗോളുകൾ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അനിവാര്യമായ വിജയം നേടിയെടുക്കുകയായിരുന്നു.രണ്ടാം പകുതിക്ക് ശേഷം ബ്ലാസ്റ്റേഴ്സ് നടത്തിയ പോരാട്ടവീര്യം വളരെ പ്രശംസനീയമാണ്. ഇതേക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ വുക്മനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു. അന്ന് […]

ആരാധകരെ കാണുമ്പോഴാണ് അവർക്ക് വേണ്ടി പോരാടാനുള്ള ഒരു ത്വരയുണ്ടാവുന്നത് :വുക്മനോവിച്ച് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:30നാണ് മത്സരം അരങ്ങേറുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക. ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്തെന്നാൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ പ്ലേ ഓഫിലെ വിജയമാണ് ബംഗളൂരു […]

എന്തിനാണ് ടിക്കറ്റ് വില വർധിപ്പിക്കുന്നത്? കൃത്യമായ നിരീക്ഷണവുമായി ഇവാൻ വുക്മനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ ബംഗളൂരു എഫ്സിയാണ്. നാളെ രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക. ബംഗളൂരുവിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു.എന്നാൽ ഈ മത്സരത്തിന് മുന്നേ തന്നെ സോഷ്യൽ മീഡിയ യുദ്ധം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകർ വളരെ ആവേശത്തോടുകൂടി കാണുന്ന ഒരു മത്സരം കൂടിയാണിത്.മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് ആരാധകരും ബംഗളൂരുവിന്റെ സ്റ്റേഡിയം കീഴടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. […]

അന്ന് വിമർശിച്ചവർ കാണുന്നുണ്ടല്ലോ അല്ലേ? ടീമിന്റെ 45 ശതമാനം ഗോളുകളും നേടിയത് ഒരേയൊരു താരം.

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ അസാധാരണമായ ഒരു പ്രകടനമാണ് നടത്തിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ക്ലബ്ബ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. തികച്ചും അനിവാര്യമായ ഒരു വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.വിജയം ക്ലബ്ബിന് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് തന്നെയാണ്. രണ്ട് ഗോളുകൾക്ക് പുറമേ ഒരു അസിസ്റ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. താരത്തെ ആശ്രയിച്ചു കൊണ്ടാണ് […]

ആരൊക്കെ ഇറക്കണം? ആരൊക്കെ ഇറക്കരുത്? കേരള ബ്ലാസ്റ്റേഴ്സിനോട് ആരാധകർക്ക് പറയാനുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കടുത്ത നിരാശയിലായിരുന്നു.ടീമിന്റെ മോശം പ്രകടനം അവരെ വല്ലാതെ ആശങ്കപ്പെടുത്തി. ഒരു ഘട്ടത്തിൽ ഷീൽഡ് ഫേവറേറ്റുകൾ ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് അത് കളഞ്ഞ് കുളിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ത്രസിപ്പിക്കുന്ന വിജയം ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഗോവയെയാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾ തുടക്കത്തിൽ തന്നെ വഴങ്ങിയതിനുശേഷം നാല് ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെടുക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ […]

മനുഷ്യനാവടാ ആദ്യം.. എന്നിട്ടുണ്ടാക്ക് നിലയും വിലയും..: ബംഗളൂരു എഫ്സിക്ക് അതേ നാണയത്തിൽ മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ്.

അടുത്ത ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെയാണ് ഈ മത്സരം നടക്കുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഈ സീസണിൽ ഇരുവരും തമ്മിൽ ഒരുതവണ ഏറ്റുമുട്ടിയപ്പോൾ വിജയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തായിരുന്നു. കൊച്ചിയിൽ വെച്ച് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നത്. എന്നാൽ നാളത്തെ മത്സരത്തിനു മുന്നോടിയായി സോഷ്യൽ മീഡിയ വാർ രണ്ട് ക്ലബ്ബുകളും ആരംഭിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ചുകൊണ്ട് ആദ്യം മുന്നോട്ടു വന്നത്. […]

വേൾഡ് കപ്പ് അല്ല നമ്മൾ സ്വന്തമാക്കിയത് എന്നറിയാം,പക്ഷേ അവർക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനം ആചരിക്കൂ: രാഹുൽ കെപി

കഴിഞ്ഞ മത്സരം വീക്ഷിക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി സ്റ്റേഡിയത്തിൽ എത്തിയത് 18000ൽ അധികം ആരാധകരായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള വരവ് നന്നേ കുറഞ്ഞിരുന്നു. ഐഎസ്എലിന്റെ ആദ്യഘട്ടത്തിൽ എല്ലാ മത്സരങ്ങളിലും 30,000ത്തിനു മുകളിൽ ആരാധകർ ഉണ്ടായിരുന്നു.പക്ഷേ തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ആരാധകരിൽ പലരും ക്ലബ്ബിനെ കൈവിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ആദ്യ പകുതി കാണുമ്പോൾ തീർച്ചയായും അത് ശരിയായിരുന്നു എന്ന് തോന്നും. പക്ഷേ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ പോരാട്ടവീര്യം ഏവരെയും […]