ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാൻ മഞ്ഞപ്പടയും കാരണമാകുന്നു :അംറിന്ദർ സിങ്ങിന്റെ പ്രശംസ.
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.എന്നാൽ മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പ്രത്യേകിച്ച് ഓസ്ട്രേലിയയെ പോലെയുള്ള ഒരു ടീമിനെതിരെ ഇന്ത്യ കാഴ്ച്ചവെച്ച പോരാട്ടവീര്യം പ്രശംസിക്കേണ്ട ഒന്നുതന്നെയാണ്. ഈ മത്സരം വീക്ഷിക്കാൻ വേണ്ടി നിരവധി ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.വലിയ ഉത്സവമായി കൊണ്ടാണ് ഈ മത്സരത്തെ ആരാധകർ വരവേറ്റത്.ഗ്രൗണ്ടിലെ സപ്പോർട്ട് ഇന്ത്യക്ക് തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ക്രെഡിറ്റ് ഏറ്റവും കൂടുതൽ നൽകേണ്ടത് മഞ്ഞപ്പടയുടെ ഖത്തർ വിങ്ങിനാണ്.അവരുടെ […]