ഇതേ അവസ്ഥ തന്നെയാണ് ഞങ്ങൾക്കും ഉണ്ടായിരുന്നത്: എതിരാളികളായ ഗോവയെ കുറിച്ച് സംസാരിച്ച് വുക്മനോവിച്ച്
ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. കരുത്തരായ എഫ് സി ഗോവയെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് ഒരു ചെറിയ സ്കോറിനല്ല, മറിച്ച് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവരെ കശാപ്പ് ചെയ്തത്. അതും അവിശ്വസനീയമായ രീതിയിലുള്ള തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് മുന്നിൽ നടത്തിയിട്ടുള്ളത്. ഇപ്പോഴും പലർക്കും അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ അത്ഭുതങ്ങൾ […]