ആദ്യ ഏഴ് മത്സരങ്ങളിൽ വട്ടപ്പൂജ്യം,അതോടെ വിമർശനമഴ,പക്ഷേ പിന്നീട് സംഭവിച്ചത് ചരിത്രം,പെപ്രയാണ് താരം.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ എട്ടിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്. നിലവിൽ 26 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്.ലീഗിലെ അവസാന മൂന്നു മത്സരങ്ങളിലും വിജയിച്ചത് ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നാണ്.കരുത്തരായ മുംബൈ, മോഹൻ ബഗാൻ എന്നിവർ ബ്ലാസ്റ്റേഴ്സിന് മുന്നിൽ പരാജയപ്പെട്ടിരുന്നു. കലിംഗ സൂപ്പർ കപ്പിലും ഗംഭീര തുടക്കം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ […]