നോർത്ത് ഈസ്റ്റിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നു,കട്ടക്കലിപ്പിലായി മനോളോ മാർക്കസ്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു അട്ടിമറിയാണ് സംഭവിച്ചിരിക്കുന്നത് എന്ന് പറയേണ്ടിവരും. കാരണം കരുത്തരായ ഗോവ പരാജയപ്പെട്ടിരിക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഗോവയെ പരാജയപ്പെടുത്തിയിട്ടുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗോവ പരാജയം രുചിക്കുകയായിരുന്നു.ജൂറിച്ച് പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം ഗോൾ ഗോവ സെൽഫ് ഗോളാണ് നേടിയത്. തുടർച്ചയായ രണ്ടാം തോൽവിയാണ് എഫ്സി ഗോവ ഇപ്പോൾ വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ടിരുന്നു. നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ആധിപത്യം പുലർത്താൻ ഗോവക്ക് കഴിഞ്ഞിരുന്നു. […]