ക്യാബിനറ്റിൽ ഒരൊറ്റ കിരീടം പോലുമില്ല,എന്നിട്ടും ഇജ്ജാതി സപ്പോർട്ട്: ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ച് മുംബൈ ഫാൻ.
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി കലൂരിൽ വെച്ചുകൊണ്ട് അവസാനമായി കളിച്ച മത്സരം മുംബൈ സിറ്റിക്കെതിരെയുള്ളതാണ്.ആ മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല. മുംബൈയോട് പ്രതികാരം തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അവരെ തോൽപ്പിച്ചത്. ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു വിജയമായിരുന്നു അത്. മുംബൈ താരങ്ങൾക്ക് ഒരു നരകം തങ്ങൾ സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് പറഞ്ഞിരുന്നു. അത് പ്രവർത്തിച്ച് കാണിച്ചുകൊടുക്കാൻ മഞ്ഞപ്പടക്ക് സാധിക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് കണ്ട […]