ആഴ്സണൽ താരം ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നതായി അഭ്യൂഹം.
കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മധ്യനിര താരത്തെ എത്തിക്കും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കാരണം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ അദ്ദേഹത്തിന് ഇനി കളിക്കാൻ കഴിയില്ല.അതുകൊണ്ടുതന്നെ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്. റൂമറുകൾക്ക് ഒരു കാലത്തും ഒരു പഞ്ഞവുമുണ്ടാവില്ല.അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും എന്നത് പരിശീലകൻ സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.ഒരുപാട് താരങ്ങളുടെ പേരുകൾ […]