എന്റെ തിരിച്ചുവരവ് കുളം തോണ്ടി, ഞങ്ങൾക്ക് മുന്നിലുള്ളത് രണ്ടേ രണ്ട് ഓപ്ഷനുകൾ,ജീക്സൺ സിംഗ് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി തകർക്കുകയായിരുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിലെ 17,000 ഓളം വരുന്ന ആരാധകർക്ക് മുന്നിലാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് നാണക്കേടിന്റെ ആഴം വർദ്ധിപ്പിക്കുന്നു.അവസാനമായി കളിച്ച നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത് ആരാധകർക്ക് അതിരില്ലാത്ത നിരാശ നൽകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ ജീക്സൺ ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിലേക്ക് […]