ഇതിന് ഉത്തരവാദി ഞാനാണ്, ഞാൻ അത് ഏറ്റെടുക്കുന്നു: മോശം പ്രകടനത്തെ തുടർന്ന് ഹൃദയം തകർന്ന് വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ തോൽവിയാണ് കഴിഞ്ഞദിവസം ഏറ്റുവാങ്ങിയത്.ഈ സീസണിലേക്ക് പ്രമോട്ട് ചെയ്തു വന്ന പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ നിലം പരിശക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വകാര്യ അഹങ്കാരമായ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്.പ്രകടനവും മോശമായിരുന്നു. അവസാനത്തെ നാലു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു എന്ന് പറയുമ്പോൾ തകർച്ചയുടെ പടുകുഴിയിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വീണുകൊണ്ടിരിക്കുന്നത്.എത്രയും പെട്ടെന്ന് അതിൽ നിന്നും കരകയറേണ്ടത് അത്യാവശ്യമാണ്. അടുത്ത മത്സരത്തിൽ എതിരാളികൾ ചെന്നൈയാണ്.ചെന്നൈയ്ക്കെതിരെ വിജയം നേടേണ്ടത് […]