സ്റ്റാറേയേക്കാൾ മികച്ച തുടക്കം ഇവാന് തന്നെ, കണക്കുകൾ സംസാരിക്കുന്നു!
കഴിഞ്ഞ സീസൺ പൂർത്തിയായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പുറത്താക്കിയത്. മൂന്ന് സീസണുകൾ പരിശീലിപ്പിച്ചിട്ടും ക്ലബ്ബിന് കിരീടങ്ങൾ ഒന്നും നേടിക്കൊടുക്കാത്തതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇവാനെ പുറത്താക്കിയത്. പകരം സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തി. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലും മോശം തുടക്കം തന്നെയാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. നാല് തോൽവികൾ […]