ഒഫീഷ്യൽ,ആൽവരോ വാസ്ക്കസ് തന്റെ ക്ലബ്ബ് വിട്ടു, ഇനി എങ്ങോട്ട്?

ഇവാൻ വുക്മനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ച ആദ്യ സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്.അന്ന് ഫൈനലിൽ ഹൈദരാബാദിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ആ സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തിയ രണ്ട് താരങ്ങളായിരുന്നു ആൽവരോ വാസ്ക്കസും ജോർഹെ പെരീര ഡയസും. എന്നാൽ ആ രണ്ട് താരങ്ങളും ക്ലബ്ബ് വിടുകയായിരുന്നു.പെരീര ഡയസ് മുംബൈയിലേക്ക് ചേക്കേറിയപ്പോൾ വാസ്ക്കസ് ഗോവയിലേക്കാണ് പോയത്. എന്നാൽ എഫ്സി ഗോവയിൽ കാര്യങ്ങൾ കരുതിയ പോലെയല്ല വാസ്ക്കസിന് നടന്നത്. വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല.വേണ്ട രീതിയിൽ തിളങ്ങാൻ അദ്ദേഹത്തിന് […]

വെറുതെയല്ല കേരള ബ്ലാസ്റ്റേഴ്സിനോട് NO പറഞ്ഞത്.. ലയണൽ മെസ്സിക്കൊപ്പം ചേരാനാണ് നിക്കോളാസ് ലൊദെയ്റോ പോവുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലം നഷ്ടമായത് വലിയ പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിനകത്ത് സൃഷ്ടിച്ചിരുന്നത്.സുപ്രധാനമായ താരത്തെ നഷ്ടമായതോടുകൂടി ആര് അഭാവം നികത്തും എന്ന ചോദ്യം ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. പക്ഷേ ലൂണയുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ശക്തരായ എതിരാളികളെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് പകരക്കാരനെ എത്തിക്കും എന്നത് നേരത്തെ പുറത്തേക്ക് വന്നിരുന്നു. ആദ്യ റൂമർ വന്നത് ഉറുഗ്വൻ സൂപ്പർ […]

പ്രീതത്തിന് മോഹൻ ബഗാനുമായി എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു,ഇവാൻ മത്സരശേഷം താരത്തെ പുകഴ്ത്തി രംഗത്ത് വന്നു.

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു മനോഹരമായ വിജയമാണ് നേടിയത്.ഏറെ കാലമായി ആരാധകർ കാത്തിരുന്നത് ഈ വിജയത്തിനായിരുന്നു.മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ദിമി നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിനെ വിജയം നേടിക്കൊടുത്തത്. ആദ്യപകുതിയിൽ സമ്പൂർണ്ണമായ ആധിപത്യം കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ അങ്ങനെ അല്ലായിരുന്നു കാര്യങ്ങൾ.അവർ സമനില ഗോളിന് വേണ്ടി ശ്രമിച്ചു.എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് ഒരു കാരണവശാലും വിട്ടുകൊടുത്തില്ല. എടുത്തു പറയേണ്ട പ്രകടനങ്ങളിൽ ഒന്ന് പ്രീതം കോട്ടാലിന്റേത് തന്നെയാണ്. റൈറ്റ് ബാക്ക് പൊസിഷനിൽ […]

ഐഎസ്എൽ മത്സരങ്ങൾക്ക് വിട,ഇനി കേരള ബ്ലാസ്റ്റേഴ്സ് എന്ന് ആർക്കെതിരെ കളിക്കളത്തിലേക്ക് ഇറങ്ങും?

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.മുംബൈ സിറ്റി, മോഹൻ ബഗാൻ തുടങ്ങിയ വമ്പൻമാരെ തോൽപ്പിക്കാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഈ വർഷത്തെ അവസാന മത്സരം ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്. ഇതുവരെ 12 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് എട്ട് വിജയം, രണ്ടു സമനില,രണ്ടു തോൽവി എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ […]

ഹേയ് കേരള,ഞാൻ നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു:ആശാന്റെ പുതിയ മെസ്സേജ് കണ്ടോ.

കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും മനോഹരമായ രീതിയിലാണ് ഈ വർഷം ഇപ്പോൾ അവസാനിപ്പിച്ചിട്ടുള്ളത്.തുടർച്ചയായ മൂന്ന് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു.പഴയ കടങ്ങളൊക്കെ വീട്ടി തുടങ്ങിയിട്ടുണ്ട്.മുംബൈ സിറ്റിയും മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ കൈക്കരുത്ത് അറിഞ്ഞു. മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്റെ ടീമിനെ വളരെ മികച്ച രീതിയിലാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ […]

ഒരൊറ്റ വിജയം,ഇവാൻ തിരുത്തിയത് 4 കണക്കുകൾ,എല്ലാവരെയും തോൽപ്പിച്ച് തലയെടുപ്പോടെ ആശാൻ.

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു മനോഹരമായ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്. മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.ദിമി നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിരുന്നത്. എല്ലാ അർത്ഥത്തിലും അർഹിച്ച വിജയം തന്നെയാണ് ക്ലബ്ബ് സ്വന്തമാക്കിയത്. ഫിനിഷിങ്ങിലെ പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ എല്ലാ മേഖലകളിലും മികവ് പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു.ഈ മത്സരത്തിൽ ചുരുങ്ങിയത് ഒരു മൂന്ന് ഗോളുകൾക്കെങ്കിലും വിജയിക്കേണ്ട ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് ആരാധകരുടെ പൊതുവായുള്ള അഭിപ്രായം.അത്രമേൽ ആധിപത്യമാണ് മത്സരത്തിൽ, പ്രത്യേകിച്ച് […]

ഞങ്ങളുടെ എട്ടുതാരങ്ങൾ ഇല്ലായിരുന്നു: തോൽവിക്ക് നിരവധി ന്യായീകരണങ്ങൾ നിരത്തി മോഹൻ ബഗാൻ കോച്ച്.

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം തുടർന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമി നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു.മത്സരത്തിൽ മികച്ച പ്രകടനമാണ് ക്ലബ്ബ് പുറത്തെടുത്തത്. പ്രത്യേകിച്ച് ആദ്യപകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. യുവാൻ ഫെറാണ്ടോയുടെ മോഹൻ ബഗാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല.ആകെ 6 മത്സരങ്ങൾ കളിച്ച അവർ അഞ്ച് മത്സരങ്ങളിലും ജയിച്ചിരുന്നു.ഒരു മത്സരം സമനിലയിൽ […]

ഗോൾഡൻ ചാൻസ് പാഴാക്കി,തൊട്ടതെല്ലാം പിഴച്ചു,രാഹുൽ ഇനി അടുത്ത മത്സരത്തിൽ പുറത്തിരിക്കും.

കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷത്തെ തങ്ങളുടെ അവസാനത്തെ മത്സരത്തിലും വിജയം നേടിക്കൊണ്ടാണ് കളിക്കളം വിട്ടിട്ടുള്ളത്. ശക്തരായ മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. സൂപ്പർ സ്ട്രൈക്കർ ദിമി നേടിയ മിന്നും ഗോളിലാണ് ബ്ലാസ്റ്റേഴ്സ് വിജയം കരസ്ഥമാക്കിയത്. മെസ്സിയുടെ ശൈലിയിലുള്ള ഒരു ഗോളാണ് ദിമി ഇന്നലെ സ്വന്തമാക്കിയത്.വേൾഡ് ക്ലാസ് ഗോൾ എന്ന് തന്നെ പറയാം. ഡിഫൻഡർമാരെ അതിവിദഗ്ധമായി കബളിപ്പിച്ച് മുന്നേറിയ താരം ഒരു കിടിലൻ ഷോട്ടിലൂടെ […]

ഞാൻ അക്കാര്യത്തിൽ അസ്വസ്ഥനാണ്: വിജയത്തിനിടയിലും തന്റെ നിരാശ മറച്ചുവെക്കാതെ ഇവാൻ വുക്മനോവിച്ച്.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയ കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമി നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. മികച്ച പ്രകടനമാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. പ്രത്യേകിച്ച് ആദ്യ പകുതി തികച്ചും പ്രശംസനീയം തന്നെ.മോഹൻ ബഗാനെ ചിത്രത്തിൽ പോലും കാണാനില്ലായിരുന്നു. ആദ്യപകുതിയിൽ […]

സ്വപ്നം അവസാനിപ്പിക്കാൻ വന്നിട്ട് ഇപ്പൊ എന്തായി?ടിഫോ ഉയർത്തിയ മോഹൻ ബഗാന്റെ ആരാധകരോട് ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ ചോദിക്കുന്നു.

കഴിഞ്ഞ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ റെക്കോർഡ് കാണികളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അണിനിരന്നിരുന്നത്. ആകെ അഞ്ച് ടിഫോകൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുകയും ചെയ്തിരുന്നു. മുംബൈ സിറ്റിക്ക് കൊച്ചി സ്റ്റേഡിയം നരകമാക്കി തീർക്കും എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നത്.അത് കൃത്യമായി കാണിച്ചു കൊടുത്തു എന്നത് മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തുകയും ചെയ്തു. അതായത് പറഞ്ഞത് പ്രവർത്തിച്ച് കാണിച്ചുകൊടുത്തു എന്നാണ് ഇതിലൂടെ നമുക്ക് തെളിയുന്നത്. ഇന്ന് കേരള […]