അതേ..സഹലിനെ ഞാൻ മിസ്സ് ചെയ്യുന്നു: അതിന്റെ കാരണമടക്കം വിശദീകരിച്ച് ഇവാൻ വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനിനെയാണ് നേരിടുക.ചുരുങ്ങിയ മണിക്കൂറുകൾക്കകം ആ മത്സരം മോഹൻ ബഗാനിന്റെ മൈതാനത്ത് വെച്ചുകൊണ്ട് നടക്കും.ഈ മത്സരത്തിൽ മലയാളി താരമായ സഹൽ അബ്ദുസമദ് കളിക്കുന്ന കാര്യം സംശയത്തിലാണ്. അദ്ദേഹം ഇപ്പോൾ മോഹൻ ബഗാനിന്റെ താരമാണ്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാലാണ് അദ്ദേഹത്തിന്റെ കാര്യം സംശയത്തിലായിരിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.തുടർന്ന് മോഹൻ ബഗാനിലേക്ക് പോവുകയായിരുന്നു.പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്തു.ബ്ലാസ്റ്റേഴ്സിന് ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളെയായിരുന്നു നഷ്ടമായിരുന്നത്. ഒരുപാട് […]