ട്രെയിനിങ്ങിന് എത്തിയില്ല,ദിമിയുടെ കാര്യത്തിലും ആശങ്ക!
കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ പ്രകടനം മോശമായി തുടങ്ങിയിട്ടുണ്ട്, പരിക്ക് മൂലം ഒട്ടേറെ താരങ്ങളെ ലഭ്യമല്ല. ഈ രണ്ട് കാര്യങ്ങളും പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് ഏറെ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. എത്രയും പെട്ടെന്ന് സ്ഥിതിഗതികൾ മാറ്റാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാൻ സാധ്യതയുണ്ട്. അഡ്രിയാൻ ലൂണയെ നഷ്ടമായതാണ് ഏറ്റവും വലിയ തിരിച്ചടി. കൂടാതെ സ്ട്രൈക്കർ പെപ്രയെ കൂടി ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്.ഈ സീസണിൽ അദ്ദേഹം ഇനി കളിക്കില്ല. ചുരുക്കത്തിൽ ദിമി […]