ഒരു പേടിയും വേണ്ട,നമ്മൾ ശരിയാവും:ബസ്സിലേക്ക് മടങ്ങുന്ന സമയത്ത് ആരാധകരെ നേരിട്ട് കണ്ട് ഉറപ്പ് നൽകി ഇവാൻ വുക്മനോവിച്ച്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കരുത്തരായ ഒഡീഷ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ലീഡ് നേടുകയും ചെയ്തിരുന്നു. പക്ഷേ ആ ലീഡും മികച്ച പ്രകടനവും രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിച്ചു.റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളുകൾ ബ്ലാസ്റ്റേഴ്സിന് തോൽവി നൽകുകയായിരുന്നു. ഈ തോൽവി ആരാധകർക്ക് വലിയ നിരാശ ഉണ്ടാക്കുന്നുണ്ട്.കാരണം കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയാണ് […]