ട്വിസ്റ്റ്,ഈസ്റ്റ് ബംഗാളും മുംബൈയും വെറുംകയ്യോടെ മടങ്ങുന്നു,നിഖിൽ പൂജാരി മറ്റൊരു ക്ലബ്ബിലേക്ക്, ഹൈദരാബാദ് പൂട്ടിപ്പോവലിന്റെ വക്കിൽ.
ഹൈദരാബാദ് എഫ്സിയുടെ പരിതാപകരമായ അവസ്ഥ എല്ലാവർക്കും അറിയാവുന്നതാണ്. ക്ലബ്ബ് മാനേജ്മെന്റ് ഗുരുതരമായ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.താരങ്ങൾക്കോ സ്റ്റാഫുകൾക്കോ അവിടെ സാലറി ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹൈദരാബാദിന്റെ എല്ലാ വിദേശ താരങ്ങളും ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ചിരുന്നു.എല്ലാവരും ക്ലബ്ബ് വിടുകയായിരുന്നു ഈ ട്രാൻസ്ഫർ വിൻഡോയിൽ. നിലവിൽ ജോവോ വിക്ടര്‍ മാത്രമാണ് വിദേശ താരമായി കൊണ്ട് ഹൈദരാബാദില്‍ ഉള്ളത്.മാത്രമല്ല ഇന്ത്യൻ താരങ്ങളെല്ലാം ഇപ്പോൾ ഹൈദരാബാദിൽ നിന്നും രക്ഷപ്പെടുകയാണ്. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ ഒരുപിടി സൂപ്പർതാരങ്ങൾ ഹൈദരാബാദിൽ നിന്നും മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറി കഴിഞ്ഞു.കേവലം […]