ലൂണയുമില്ല,സോറ്റിരിയോയുമില്ല,കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പദ്ധതികൾ.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് ആദ്യമായി എത്തിച്ച താരങ്ങളിൽ ഒരാളാണ് ജോഷുവ സോറ്റിരിയോ. ഓസ്ട്രേലിയൻ താരമായ ഇദ്ദേഹം ന്യൂകാസിൽ ജെറ്റ്സിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.എന്നാൽ ക്ലബ്ബിനുവേണ്ടി ഒരു മത്സരം പോലും കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന്റെ ലഭിച്ചിട്ടില്ല.പ്രീ സീസൺ ട്രെയിനിങ്ങിൽ പരിക്കേറ്റ അദ്ദേഹം ഇപ്പോഴും റിക്കവറി സ്റ്റേജിലാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കില്ല എന്നാണ് അറിയുന്നത്. മാത്രമല്ല വരുന്ന ജനുവരിയിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തുകൊണ്ട് അദ്ദേഹം ക്ലബ്ബ് വിടുമെന്നും റൂമർ ഉണ്ട്. […]