ലൂണയുടെ പരിക്ക് അതിഗുരുതരം,ദീർഘകാലം പുറത്താവും,ബ്ലാസ്റ്റേഴ്സും ആരാധകരും കടുത്ത നിരാശയിൽ.
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക.നാളെ രാത്രി എട്ടുമണിക്ക് പഞ്ചാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കില്ല എന്ന കാര്യം നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ലൂണക്ക് പരിക്ക് എന്നായിരുന്നു അറിയാൻ സാധിച്ചിരുന്നത്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ഫുട്ബോൾ കമന്റേറ്ററായ ഷൈജു ദാമോദരൻ നൽകി കഴിഞ്ഞു. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ ലൂണയുടെ പരിക്ക് അതിഗുരുതരമാണ്. അദ്ദേഹത്തിന്റെ കാൽമുട്ടിനാണ് ട്രെയിനിങ്ങിനിടെ പരിക്കേറ്റത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സർജറി ആവശ്യമാണ്. ശസ്ത്രക്രിയ […]