800 കോടി, 8 സ്റ്റേഡിയങ്ങൾ, ഫുട്ബോൾ ആരാധകർക്ക് കൈനിറയെ സമ്മാനങ്ങളുമായി കേരള സർക്കാർ.
സമീപകാലത്ത് കേരള സർക്കാർ ഫുട്ബോളിനെ ഉത്തേജിപ്പിക്കാൻ വേണ്ടിയുള്ള നിരവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. 2025 ഒക്ടോബർ മാസത്തിൽ കേരളത്തിലേക്ക് വരാൻ അർജന്റീന ദേശീയ ടീം സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു എന്നുള്ളത് കേരളത്തിന്റെ കായിക മന്ത്രി തന്നെയാണ് അറിയിച്ചത്. രണ്ട് സൗഹൃദ മത്സരങ്ങളായിരിക്കും അർജന്റീന കേരളത്തിൽ കളിക്കുക. അതിലൊന്ന് മലപ്പുറത്ത് വച്ചു കൊണ്ടായിരിക്കും. അതിനുവേണ്ടി ഫിഫയുടെ നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം മലപ്പുറത്ത് പണിയാൻ കേരള സർക്കാർ […]